പ​ണ​പ്പാ​ടി-​കേ​ള​മം​ഗ​ലം റോ​ഡ്: സ​മ​രം രാ​ഷ്ടീ​യ​പ്രേ​രി​തമെന്ന്
Wednesday, January 19, 2022 12:19 AM IST
കേ​ണി​ച്ചി​റ: പ​ണ​പ്പാ​ടി-​കേ​ള​മം​ഗ​ലം റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ന​ട​ത്തു​ന്ന സ​മ​രം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് കേ​ള​മം​ഗ​ലം വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള പ​ണ​പ്പാ​ടി കേ​ള​മം​ഗ​ലം റോ​ഡ് ആ​ദ്യ​മാ​യി ടാ​റിം​ഗ് ചെ​യ്ത​ത് 2005 ൽ ​യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ്. ഇ​ക്കാ​ല​യ​ള​വി​ലാ​ണ് കേ​ള​മം​ഗ​ലം നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ കേ​ള​മം​ഗ​ലം പാ​ല​വും അ​പ്രോ​ച്ച് റോ​ഡും യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

കു​ടി​വെ​ള്ള പ​ദ്ധ​തി​യും വൈ​ദ്യു​തി​യു​മെ​ല്ലാം കേ​ള​മം​ഗ​ലം പ്ര​ദേ​ശ​ത്തെ​ത്തി​ച്ച​ത് യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക​ളാ​ണ്. 2010 ൽ ​ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ​ണ​പ്പാ​ടി​യി​ൽ താ​മ​സം തു​ട​ങ്ങി​യ​തി​ന് ശേ​ഷം എം​എ​ൽ​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ തു​ക വ​ക​യി​രു​ത്തി​യാ​ണ് റീ​ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. 2019 ൽ ​എം​എ​ൽ​എ യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം പ്ര​ള​യ ഫ​ണ്ടി​ൽ നി​ന്നും 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ക​രാ​റു​കാ​ര​ൻ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച് എ​ഗ്രി​മെ​ന്‍റ് വെ​ച്ചി​ട്ടു​ള്ള​തു​മാ​ണ്.

ഇ​തോ​ടൊ​പ്പം റോ​ഡു​പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ​യു​ടെ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 36 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റെ​ടു​ത്ത് ന​ട​പ​ടി പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലാ​ണ്. വ​സ്തു​ത​ക​ൾ ഇ​താ​യി​രി​ക്കെ സി​പി​എം ന​ട​ത്തു​ന്ന സ​മ​രം രാ​ഷ്ടീ​യ പ്രേ​രി​ത​മാ​ണെ​ന്ന് കേ​ള​മം​ഗ​ലം വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. കെ.​ടി. രാ​ജ​ൻ, എം.​ബി. ജോ​മോ​ൻ, ബി​ജു ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.