യു​വ​ജ​ന സെ​മി​നാ​ർ നടത്തി
Monday, January 17, 2022 12:37 AM IST
വൈ​ത്തി​രി: ദേ​ശീ​യ യു​വ​ജ​ന ദി​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ഹ്റു യു​വ കേ​ന്ദ്ര യു​വ​ജ​ന കാ​യി​ക മ​ന്ത്രാ​ല​യ​വും നി​ർ​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ​ദ​ർ കു​ട​ക്ക​ച്ചി​റ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് രാ​ജ്യ​ത്ത് സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ചേ​ലോ​ട് എ​സ്റ്റേ​റ്റ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​കെ​ൽ​വി​ൻ പാ​ദു​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം എ​ൻ.​ഒ. ദേ​വ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ർ​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മു​നീ​ർ ഗു​പ്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സാ​ദ് മാ​ധ​വ​ൻ, എ​സ്. ര​ഘു, ശ്രീ​ജി​ത്ത് കു​മാ​ർ, എം. ​പ്ര​സാ​ദ്, സ​നീ​ഷ് ല​ക്ഷ്മ​ണ​ൻ, കെ.​എം. പ്ര​ശാ​ന്ത്, സു​ലൈ​മാ​ൻ, ജി​തി​ൻ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.