ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യും
Saturday, January 15, 2022 11:33 PM IST
മീ​ന​ങ്ങാ​ടി: മ​ല​ബാ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന ശാ​മു​വേ​ൽ മോ​ർ പീ​ല​ക്സീ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ 37 ാം ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ൾ മീ​ന​ങ്ങാ​ടി ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ച​രി​ക്കും. തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് അ​ങ്ക​മാ​ലി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പെ​രു​ന്പാ​വൂ​ർ മേ​ഖ​ലാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ മാ​ത്യു​സ് മോ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ന്ന് രാ​വി​ലെ ആ​റി​ന് കൊ​ടി ഉ​യ​ർ​ത്ത​ും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഷാ​ർ​ജ​യി​ലെ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പാ​ത്രി​യ​ർ​ക്ക​ൽ ക​ത്തീ​ഡ്ര​ലി​ൽ നി​ന്നും നി​ർ​മി​ച്ചു ന​ൽ​കു​ന്ന ര​ണ്ട് ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ദാ​നം അ​ഭി​വ​ന്ദ്യ തി​രു​മേ​നി നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ ഓ​ർ​മ്മ​ശ​ക്തി​യു​ടെ നി​റ​വി​ൽ ഇ​ൻ​ഡ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാം​ഗ​മാ​യ ര​ണ്ട​ര വ​യ​സു​കാ​ര​ൻ കാ​രി​ക്കാ​ക്കു​ഴി​യി​ൽ റ​യാ​ൻ ആ​ദം അ​നീ​ഷി​നെ ആ​ദ​രി​ക്കും.