വി​ദ്യാ​ർ​ഥി​ക​ൾ​ക്കുനേ​രേ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, January 15, 2022 12:15 AM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 15 വ​യ​സു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി അ​ഗ​സ്റ്റി​ൻ ജോ​സ് (31) നെ​യാ​ണ് പു​ൽ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും വി​വ​ര​മ​റി​ഞ്ഞ ര​ക്ഷി​താ​ക്ക​ൾ ഇ​യാ​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

എ​സ്ഐ ജി​തേ​ഷ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ദി​ലീ​പ്കു​മാ​ർ, സി​പി​ഒ മാ​രാ​യ ആ​ഷ്ലി​ൻ, മു​സ്ത​ഫ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.