കൽപ്പറ്റ: കുരുമുളക്, ഏലം, റബ്ബർ, നാളികേരം, കാപ്പി, ഇഞ്ചി, തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേരള കോണ്ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകരും ദുർബല വിഭാഗങ്ങളും ഗുരുതരമായ സാന്പത്തിക പ്രശ്നത്തിലാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ആന്റണി പറഞ്ഞു.
ജില്ലാതല അംഗത്വ വിതരണം കെ.വി. പൗലോസിന് നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് കളപ്പുര, അഡ്വ. ജോർജ് വാതുപറന്പിൽ, സി.എം. ബാബു, ടി.ജെ. ബാബുരാജ്, കെ.വി. പൗലോസ്, മാത്യു പുതുപറന്പിൽ, സജീവൻ, പി.ജെ. ജോർജ് മാപ്പനാത്ത്, നിതിൽ തട്ടാരി, പി.എം. റോയി തുടങ്ങിയവർ പ്രസംഗിച്ചു.