പ​ട്ട​യ​ഭൂ​മി​യി​ലെ നി​ർ​മാ​ണ നി​യ​ന്ത്ര​ണം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം സ​മ​ര​ത്തി​ലേ​ക്ക്
Saturday, January 15, 2022 12:13 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​ട്ട​യ ഭൂ​മി​യി​ലെ നി​ർ​മാ​ണ നി​യ​ന്ത്ര​ണം നീ​ക്ക​ണ​മെ​ന്ന് സി​പി​എം സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ​ട്ട​യ ഭൂ​മി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത് വി​ല​ക്കി​ക്കൊ​ണ്ട് റ​വ​ന്യു, ത​ദ്ദേ​ശ വ​കു​പ്പു​ക​ൾ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളെ​യാ​ണ് ഇ​ത് ബാ​ധി​ക്കു​ക.

നി​യ​മ​ത്തി​ൽ കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് മാ​റ്റം ആ​വ​ശ്യ​മാ​ണെ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ബ്ല്യു​സി​എ​സ് പ​ട്ട​യ ഭൂ​മി​യി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് തി​രു​ത്ത​ണം. കോ​ട​തി ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കേ​ണ്ടി വ​ന്നാ​ൽ ടൗ​ണു​ക​ളി​ല​ട​ക്ക​മു​ള്ള പ​ല കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ക്കേ​ണ്ടി വ​രു​മെ​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ​മു​ഖ്യ​മ​ന്ത്രി​യേ​യും റ​വ​ന്യു, ത​ദ്ദേ​ശ മ​ന്ത്രി​മാ​രേ​യും നേ​രി​ൽ​ക​ണ്ട് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ബോ​ധ്യ​പ്പെ​ടു​ത്തും. ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ 28ന് ​ധ​ർ​ണ ന​ട​ത്തും. 30ന് ​വി​ല്ലേ​ജ്ത​ല​ത്തി​ൽ പ​ട്ട​യ ഉ​ട​മ​ക​ളു​ടെ ക​ണ്‍​വ​ൻ​ഷ​ൻ ചേ​രും. ഫെ​ബ്രു​വ​രി 13ന് ​വീ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ക്കും.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​രേ​ഷ് താ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി വ​ർ​ഗീ​സ്, വി.​വി. ബേ​ബി, സി.​കെ. സ​ഹ​ദേ​വ​ൻ, പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, ടി.​കെ. ര​മേ​ശ്, എ​ൻ.​പി. കു​ഞ്ഞു​മോ​ൾ, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, ശി​വ​ശ​ങ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.