ആ​യു​ഷ്മാ​ൻ ഭാ​ര​ത് ആ​രോ​ഗ്യ പ​ദ്ധ​തി: കൂ​ടു​ത​ൽ വിപുലമാക്കി ഡി​എം വിം​സ്
Saturday, January 15, 2022 12:13 AM IST
മേ​പ്പാ​ടി: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത ചി​കി​ത്സാ പ​ദ്ധ​തി​യാ​യ ആ​യു​ഷ്മാ​ൻ ഭാ​ര​ത് കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ച്ച​താ​യി ഡി​എം വിം​സ് അ​തി​കൃ​ധ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ലും അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളി​ലും സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളാ​യ കാ​ർ​ഡി​യോ​ള​ജി, യൂ​റോ​ള​ജി, ന്യൂ​റോ​ള​ജി, ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി, ഗാ​സ്ട്രോ സ​ർ​ജ​റി തു​ട​ങ്ങി മ​റ്റെ​ല്ലാ ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലും എ​ബി കാ​സ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഏ​ക ആ​ശു​പ​ത്രി​യാ​യി ഡി​എം വിം​സ്.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ കൂ​ടാ​തെ രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും പ​ണ​മീ​ടാ​ക്കാ​തെ ത​ന്നെ ചി​കി​ത്സ ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും. ഈ ​പ​ദ്ധ​തി​യി​ൽ മ​രു​ന്നു​ക​ൾ, മ​റ്റ​വ​ശ്യ വ​സ്തു​ക്ക​ൾ, പ​രി​ശോ​ധ​ന​ക​ൾ, ഡോ​ക്ട​ർ ഫീ​സ്, ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ ചാ​ർ​ജു​ക​ൾ, ഐ​സി​യു ചാ​ർ​ജ്, ഇം​പ്ലാ​ന്‍റ് ചാ​ർ​ജു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രി​ക്കും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡീ​ൻ ഡോ. ​ഗോ​പ​കു​മാ​ര​ൻ ക​ർ​ത്ത, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മ​നോ​ജ് നാ​രാ​യ​ണ​ൻ, ഒ​ബി​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ലി​സ​ബ​ത്ത്, കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ, യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​ഹേ​ഷ്, ഓ​ർ​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ.​ഡോ.​റെ​നീ​ഷ്, അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ (ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) സൂ​പ്പി ക​ല്ല​ൻ​ങ്കോ​ട​ൻ, അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ (ഓ​പ്പ​റേ​ഷ​ൻ​സ്) ഡോ. ​ഷാ​ന​വാ​സ് പ​ള്ളി​യാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.