പ​ണം ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ​വർക്കായി അ​ന്വേ​ഷണം
Saturday, January 15, 2022 12:13 AM IST
ഉൗ​ട്ടി: മ​ല​യാ​ളി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ സം​ഘ​ത്തെ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. എ​റ​ണാ​കു​ളം സ്വ​ദേ​ശി പോ​ൾ തോ​മ​സി​ൽ നി​ന്നാ​ണ് സേ​ലം സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ര​ട​ങ്ങി​യ അ​ജ്ഞാ​ത സം​ഘം പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. സ്വ​കാ​ര്യ കോ​ള​ജ് വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

ഊ​ട്ടി കാ​റ്റാ​ടി​മ​ട്ട​ത്തി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ നി​ന്ന് സം​ഘം ഇ​യാ​ളി​ൽ നി​ന്ന് 11.50 ല​ക്ഷം രൂ​പ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ സം​ഘം ഇ​യാ​ളെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി. സം​ഘ​ത്ത​ല​വ​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഫോ​ണ്‍ എ​ടു​ക്കാ​തെ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​യാ​ൾ ഊ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.