എ​ട​യ്ക്ക​ലി​ന് ലോ​ക പൈ​തൃ​ക പ​ദ​വി​ക്ക് അ​ർ​ഹ​ത: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ
Saturday, January 15, 2022 12:13 AM IST
ക​ൽ​പ്പ​റ്റ: യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കാ​ൻ യോ​ഗ്യ​മാ​യ കേ​ര​ള​ത്തി​ലെ ചു​രു​ക്കം സ​ങ്കേ​ത​ങ്ങ​ളി​ൽ ഒ​ന്നാ​ണ് എ​ട​യ്ക്ക​ൽ ഗു​ഹ​യെ​ന്നും ഇ​ത് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളാ​ണ് സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന​തെ​ന്നും മ്യൂ​സി​യം തു​റ​മു​ഖം പു​രാ​വ​സ്തു പു​രാ​രേ​ഖാ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ പ​റ​ഞ്ഞു. എ​ട​യ്ക്ക​ൽ പൈ​തൃ​ക സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ യോ​ഗ​വും ത്രി​ദി​ന ശി​ൽ​പ​ശാ​ല​യും ബ​ത്തേ​രി സ​പ്ത റി​സോ​ർ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ച​രി​ത്ര​പ​ണ്ഡി​ത​നാ​യ ഡോ.​എം.​ആ​ർ. രാ​ഘ​വ​വാ​ര്യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​ൻ​പ​തം​ഗ സ​മി​തി​യെ​യാ​ണ് എ​ട​യ്ക്ക​ൽ സം​ര​ക്ഷ​ണ​വും വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്. ന​മ്മു​ടെ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​ത്തി​ലും ഒ​ന്നി​ല​ധി​കം ലോ​ക പൈ​തൃ​ക സ്ഥാ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്നി​രി​ക്കെ പൈ​തൃ​ക സ​ന്പ​ത്തു​കൊ​ണ്ട് സ​ന്പ​ന്ന​മാ​യ കേ​ര​ള​ത്തി​ൽ നി​ന്ന് ഒ​ന്നു പോ​ലും പ​ട്ടി​ക​യി​ലി​ല്ല എ​ന്ന​ത് ഗൗ​ര​വ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് യു​നെ​സ്കോ നി​ർ​ദേ​ശി​ച്ച സാ​ർ​വ​ലൗ​കി​ക മൂ​ല്യം എ​ട​യ്ക്ക​ലി​ന് ഉ​ണ്ടെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. യു​നെ​സ്കോ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള 10 മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് പാ​ലി​ക്ക​പ്പെ​ട്ടാ​ൽ അ​തി​ന് പൈ​തൃ​ക പ​ദ​വി​ക്ക് അ​ർ​ഹ​ത ഉ​ണ്ടെ​ന്നി​രി​ക്കെ ഒ​ന്നി​ല​ധി​കം മാ​ന​ദ​ണ്ഡ​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​യി പാ​ലി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള എ​ട​യ്ക്ക​ലി​ന് പൈ​തൃ​ക പ​ദ​വി ല​ഭി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ഈ ​നി​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​രാ​വ​സ്തു വ​കു​പ്പ് അ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

ന​മ്മു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ വി​ല​മ​തി​ക്കാ​നാ​കാ​ത്ത അ​ട​യാ​ള​ങ്ങ​ളാ​ണ് എ​ട​യ്ക്ക​ൽ ചി​ത്ര​ങ്ങ​ൾ. ആ​യി​ര​ത്താ​ണ്ടു​ക​ൾ​ക്കു മു​ന്പ് മ​നു​ഷ്യ​രു​ടെ കൈ​വ​ര പ​തി​ഞ്ഞ എ​ട​യ്ക്ക​ൽ ഗു​ഹ വ​യ​നാ​ടി​ന്‍റെ മാ​ത്ര​മ​ല്ല കേ​ര​ളീ​യ ജ​ന​ത​യു​ടെ ത​ന്നെ അ​ഭി​മാ​ന​മാ​യ പൈ​തൃ​ക സ​ന്പ​ത്താ​ണ്. ആ​യി​ര​ത്തി​ല​ധി​കം ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ൽ വ​ര​ച്ച എ​യ്ട​ക്ക​ൽ ചി​ത്ര​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ കൊ​ത്തു​ചി​ത്ര സ​ങ്കേ​തം ലോ​ക​ത്തു ത​ന്നെ അ​പൂ​ർ​വ​മാ​ണ്.

എ​ട​ക്ക​ൽ ചി​ത്ര​ങ്ങ​ൾ ഏ​റെ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. മ​ഴ​വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങി ചി​ത്ര​ങ്ങ​ൾ​ക്ക് തേ​യ്മാ​നം സം​ഭ​വി​ക്കു​ന്നു​ണ്ട്. പാ​യ​ലും പൂ​പ്പ​ലും വ​ള​ർ​ന്ന് പാ​റ​യു​ടെ രാ​സ​ഘ​ട​ന ത​ന്നെ മാ​റി​പ്പോ​കു​ന്ന സ്ഥി​തി വി​ശേ​ഷ​മാ​ണ് നി​ല​വി​ലു​ള്ള​ത്. മ​റ്റൊ​രു ഭീ​ഷ​ണി സ​മീ​പ​ത്തു​ള്ള ക്വാ​റി​ക​ൾ ഉ​യ​ർ​ത്തു​ന്ന​താ​ണ്. ക​രി​ങ്ക​ൽ മ​ണ​ൽ ഖ​ന​ന​ത്തി​നാ​യി എ​ട​ക്ക​ലി​നു ചു​റ്റു​മു​ള്ള പാ​റ​ക​ളും മ​ല​ക​ളും ഇ​ടി​ക്കു​ന്പോ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് വ​ലി​യൊ​രു പൈ​തൃ​ക സ​ന്പ​ത്താ​ണെ​ന്ന് നാം ​ഓ​ർ​ക്കാ​റി​ല്ല. എ​ട​ക്ക​ലി​നു ചു​റ്റും ന​ട​ന്നു​വ​രു​ന്ന അ​തി​വേ​ഗ​മു​ള്ള ന​ഗ​ര​വ​ത്ക​ര​ണ​വും ച​ർ​ച്ച​ക​ൾ​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ടൂ​റി​സം പു​രാ​വ​സ്തു വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​വി. വേ​ണു എ​ന്നി​വ​ർ ഓ​ണ്‍​ലൈ​നാ​യി ശി​ൽ​പ​ശാ​ല​യി​ൽ പ്ര​സം​ഗി​ച്ചു. വി​ദ​ഗ്ധ സ​മി​തി ചെ​യ​ർ​മാ​ൻ ഡോ.​എം.​ആ​ർ. രാ​ഘ​വ​വാ​ര്യ​ർ, പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഇ. ​ദി​നേ​ശ​ൻ, സാം​സ്കാ​രി​ക വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജ​നാ​ർ​ദ്ദ​ന​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ്, നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ, പു​രാ​വ​സ്തു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ​സ്. ജൈ​കു​മാ​ർ, മ​റ്റ് വി​ദ​ഗ്ധ സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ശി​ൽ​പ്പ​ശാ​ല നാ​ളെ സ​മാ​പി​ക്കും.