ചി​കി​ത്സ​യ്ക്ക് വി​ക​ലാം​ഗ പെ​ൻ​ഷ​ൻ: ന​ട​പ​ടി വേ​ണ​മെ​ന്ന് കമ്മീഷൻ
Friday, January 14, 2022 12:16 AM IST
ക​ൽ​പ്പ​റ്റ: ടൂ​റി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച​യാ​ളു​ടെ കാ​ഴ്ച​യി​ല്ലാ​ത്ത മൂ​ന്നു​മ​ക്ക​ളു​ടെ ചി​കി​ത്സ ന​ട​ത്തു​ന്ന​തി​നാ​യി മ​ക്ക​ൾ​ക്ക് വി​ക​ലാം​ഗ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ബ​ത്തേ​രി പു​ത്ത​ൻ​കു​ന്ന് സ്വ​ദേ​ശി രാ​ജേ​ശ്വ​ര ദ​യാ​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം കെ.ബൈ​ജു​നാ​ഥി​ന്‍റെ ഉ​ത്ത​ര​വ്. പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് നെ​ൻ​മേ​നി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ അ​പേ​ക്ഷ കു​ടും​ബ​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​നം കൂ​ടു​ത​ലാ​യ​തി​നാ​ൽ നി​ര​സി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. മ​ക്ക​ളു​ടെ ചി​കി​ത്സ​യ്ക്ക് പ്ര​തി​മാ​സം 50,000 രൂ​പ​യോ​ളം ചെ​ല​വു വ​രു​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​നി​ക്ക് കി​ട്ടു​ന്ന പെ​ൻ​ഷ​ൻ മ​ക്ക​ളു​ടെ ചി​കി​ത്സ​യ്ക്കും കു​ടും​ബ ചെ​ല​വി​നും തി​ക​യു​ന്നി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു. ക​മ്മീ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​റി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. വി​ക​ലാം​ഗ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം രാ​ജേ​ശ്വ​ര ദ​യാ​ലി​ന്‍റെ വ​രു​മാ​ന പ​രി​ധി അ​ധി​ക​രി​ച്ചി​ട്ടു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പേ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.