പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടി
Friday, January 14, 2022 12:16 AM IST
ക​ൽ​പ്പ​റ്റ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടി.

ക​ൽ​പ്പ​റ്റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മു​ണ്ടേ​രി അ​ബ്ദു​ള്ള റി​ഫ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി തി​രി​കെ വ​രു​ന്ന സ​മ​യ​ത്ത് പോ​ലീ​സു​കാ​രെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. ഊ​ർ​ജി​ത​മാ​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യെ ക​ന്പ​ള​ക്കാ​ട് ടൗ​ണി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ൽ​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ ക​ത്തി​ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തി​നാ​ണ് മു​ണ്ടേ​രി കു​ന്ന​ത്ത് അ​ബ്ദു​ള്ള റി​ഫ​യെ ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പി​ന്നീ​ട് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി തി​രി​കെ​കൊ​ണ്ടു പോ​കും വ​ഴി ഇ​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡു ചെ​യ്തു.