പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Monday, December 6, 2021 12:33 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ അ​ഗ്ര​ഹാ​ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് പ​ച്ച​ക്ക​റി വാ​ഹ​ന​ത്തി​ൽ പ​ച്ച​ക്ക​റി ചാ​ക്കു​ക​ൾ​ക്ക് അ​ടി​യി​ലാ​ക്കി കൊ​ണ്ടു​വ​ന്ന 3,900 പാ​ൻ​മ​സാ​ല പാ​ക്ക​റ്റു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ഗൂ​ഡ​ല്ലൂ​ർ എ​സ്ഐ​മാ​രാ​യ വെ​ങ്കി​ടാ​ച​ലം, രാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഗ്ര​ഹാ​ര​ത്തി​ലെ ക​ട ഉ​ട​മ ശെ​ൽ​വ​കു​മാ​റി​നെ (45) പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

മ​ര​ങ്ങ​ൾ മു​റി​ച്ചു
ക​ട​ത്താ​ൻ ശ്ര​മം

പ​ന്ത​ല്ലൂ​ർ: അ​യ്യം​കൊ​ല്ലി​ക്ക​ടു​ത്ത ച​ണ്ണ​കൊ​ല്ലി മേ​ഖ​ല​യി​ൽ നി​ന്ന് വി​ല​പി​ടി​പ്പു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്താ​ൻ ശ്ര​മം. അ​ന്പ​ത് മ​ര​ങ്ങ​ളാ​ണ് മു​റി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി.
ര​ഹ​സ്യവി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പ​ന്ത​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ കു​പ്പു​രാ​ജ്, ഗൂ​ഡ​ല്ലൂ​ർ ഡി​എ​ഫ്ഒ കൊ​മ്മു ഓം​കാ​രം, ആ​ർ​ഐ വി​ജ​യ​ൻ, വി​ഒ ശെ​ന്തി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ​നം​വ​കു​പ്പും, റ​വ​ന്യു വ​കു​പ്പും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.