മ​റി​ഞ്ഞ ട്രാ​ക്ട​റി​ന​ടി​യി​ൽ​പ്പെ​ട്ട ഡ്രൈ​വർക്ക് ര​ക്ഷകരായി അ​ഗ്നി​ശമനാ സേ​നാം​ഗ​ങ്ങ​ൾ
Friday, December 3, 2021 12:28 AM IST
ക​ൽ​പ്പ​റ്റ: മ​റി​ഞ്ഞ ട്രാ​ക്ട​റി​ന​ടി​യി​ൽ​പെ​ട്ട ഡ്രൈ​വ​റെ അ​ഗ്നി​ശമനാ സേ​നാം​ഗ​ങ്ങ​ൾ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. പ​ന​മ​രം പ​ഞ്ചാ​യ​ത്ത് നാ​ലാം​വാ​ർ​ഡി​ലെ കൂ​ളി​വ​യ​ൽ കോ​ള​നി​യി​ലെ രാ​ജ​ന്‍റെ (50) ജീ​വ​നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.45ഓ​ടെ ചെ​റു​കാ​ട്ടൂ​ർ പ​ള്ളി​ത്താ​ഴെ​യാ​ണ് ട്രാ​ക്ട​ർ മ​റി​ഞ്ഞ​ത്. മാ​ന​ന്ത​വാ​ടി ഫ​യ​ർ സ്റ്റേ​ഷ​നി​ലെ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​സി. ജെ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സേ​നാം​ഗ​ങ്ങ​ൾ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട് ഡ്രൈ​വ​റു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. ര​ക്ഷ​പെ​ടു​ത്തി​യ രാ​ജ​നെ വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മ​ല്ല. ക​ട്ട​റും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ക്വാ​റി​യി​ൽ നി​ന്നു പാ​റ​പ്പൊ​ടി​യു​മാ​യി വ​ന്ന ട്രാ​ക്ട​ർ ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട് കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.
ട്രാ​ക്ട​റി​ന്‍റെ എ​ൻ​ജി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് ട്രൈ​ല​ർ മ​റ​ഞ്ഞ​ത്. ര​ണ്ടി​നും അ​ടി​യി​ലാ​യി രാ​ജ​ൻ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. പി.​എം. അ​നി​ൽ, എ​ൻ.​ആ​ർ. ച​ന്ദ്ര​ൻ, എ.​ബി. വി​നീ​ത്, എ.​ബി. സ​തീ​ഷ്, കെ.​എം. വി​നു, കെ.​എ​സ്. ശ്രീ​കാ​ന്ത്, ടി. ​വി​നീ​ഷ് ബേ​ബി, എം.​പി. ര​മേ​ഷ്, എ​ൻ.​പി. അ​ജീ​ഷ്, ഇ.​കെ. വി​ജ​യാ​ന​ന്ദ​ൻ എ​ന്നി​വ​രും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.