സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ്
Friday, December 3, 2021 12:28 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ഞ്ച​രി​ക്കു​ന്ന നേ​ത്ര ചി​കി​ത്സാ വി​ഭാ​ഗം ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ ​മാ​സം ന​ട​ത്തു​ന്ന സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ൾ​ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി. ക്യാ​ന്പി​ന് ഓ​ഫ്താ​ൽ​മോ​ള​ജി​സ്റ്റ് ഡോ. ​ഇ.​സി.​കെ. ര​മേ​ശ​ൻ നേ​തൃ​ത്വം ന​ൽ​കും.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും മ​രു​ന്നും ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ ക്യാ​ന്പി​ൽ ക​ണ്ടെ​ത്തു​ന്ന തി​മി​ര രോ​ഗി​ക​ൾ​ക്ക് വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന അ​റി​യി​ച്ചു. സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ൾ ന​ട​ക്കു​ന്ന തീ​യ​തി, സ്ഥ​ലം യ​ഥാ​ക്ര​മം; ആ​റി​ന് ക​ണി​യാ​ന്പ​റ്റ വി​മ​ൻ​സ് ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് ഹോം, ​ഒ​ന്പ​തി​ന് ത​ല​പ്പു​ഴ കൈ​ത​ക്കൊ​ല്ലി ക്ല​ബ്, 15 ന് - ​തേ​റ്റ​മ​ല സ​ബ്സെ​ന്‍റ​ർ, 16 ന് ​പു​ൽ​പ്പ​ള്ളി സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം, 30 ന് ​ചീ​രാ​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം.