കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി മു​ടി ദാ​നം ന​ൽ​കി എ​ട്ടാം ക്ലാ​സു​കാ​ര​ൻ
Friday, December 3, 2021 12:28 AM IST
മേ​പ്പാ​ടി: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി മു​ടി ദാ​നം ന​ൽ​കി എ​ട്ടാം ക്ലാ​സു​കാ​ര​ൻ. കാ​പ്പം​കൊ​ല്ലി പു​ഴ​മൂ​ല​യി​ലെ ആ​തി​ഷ് പി. ​ജ​യേ​ഷ് ആ​ണ് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. മേ​പ്പാ​ടി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​തി​ഷ് പി. ​ജ​യേ​ഷ്. കാ​പ്പം​കൊ​ല്ലി​യി​ലെ വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ ജ​യേ​ഷി​ന്‍റെ​യും വി​നീ​ത​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് ആ​തി​ഷ്.
ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്താ​ണ് അ​വ​സാ​ന​മാ​യി മു​ടി മു​റി​ച്ച​ത്. പി​ന്നീ​ടാ​ണ് മു​ടി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി ദാ​നം ചെ​യ്യാ​മെ​ന്ന് എ​ട്ടാം ക്ലാ​സു​കാ​ര​ന് തോ​ന്നി​യ​ത്. പി​ന്നീ​ട​ങ്ങോ​ട്ട് മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പാ​യി​രു​ന്നു. 30 സെ​ന്‍റീ​മീ​റ്റ​ർ ആ​യാ​ൽ മാ​ത്ര​മേ ദാ​നം ചെ​യ്യാ​ൻ ക​ഴി​യു എ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് ര​ണ്ടു​വ​ർ​ഷ​ത്തോ​ളം കാ​ത്തി​രു​ന്ന​ത്. മു​ടി ദാ​നം ചെ​യ്യു​ന്ന​തി​ന് പൂ​ർ​ണ പി​ന്തു​ണ​യാ​ണ് ര​ക്ഷി​താ​ക്ക​ളും ന​ൽ​കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് താ​ത്കാ​ലി​ക ത​ല​മു​ടി ഉ​ണ്ടാ​കു​ന്ന​തി​നാ​ണ് മു​ടി ന​ൽ​കി​യ​ത്. മ​നോ​ഹ​ര​മാ​യ ആ​ർ​ട്ട് വ​ർ​ക്കു​ക​ളും ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ നി​ർ​മി​ച്ചി​ട്ടു​ണ്ട്. യ​ഥാ​ർ​ഥ​മെ​ന്ന് തോ​ന്നി​ക്കു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ത​ന്‍റെ കൈ​കൊ​ണ്ട് നി​ർ​മി​ച്ച് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.