ഭ​വ​ന പു​ന​രു​ദ്ധാ​ര​ണം: ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Thursday, December 2, 2021 12:49 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ നി​ന്നും വി​വി​ധ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന​യും അ​നു​വ​ദി​ച്ച് ന​ൽ​കി​യ വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യു​ന്ന​തി​നു​ള​ള ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പ​ണി പൂ​ർ​ത്തി​യാ​യി ആ​റ് വ​ർ​ഷം ക​ഴി​ഞ്ഞ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, ന​വീ​ക​ര​ണം എ​ന്നി​വ​യ്ക്കാ​ണ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത്. അ​പേ​ക്ഷാ ഫോ​റ​ങ്ങ​ൾ മാ​ന​ന്ത​വാ​ടി, ത​വി​ഞ്ഞാ​ൽ, കാ​ട്ടി​ക്കു​ളം, പ​ന​മ​രം, കു​ഞ്ഞോം ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കും.
പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 15 ന് ​മു​ന്പാ​യി ബ​ന്ധ​പ്പെ​ട്ട ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. റി​പ്പ​യ​ർ ന​ട​ത്തു​ന്ന​തി​നാ​യി മ​റ്റ് സ​ർ​ക്കാ​ർ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നും മു​ന്പ് ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.
അ​പേ​ക്ഷ​ക​രി​ൽ നി​ന്ന് നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം മു​ൻ​ഗ​ണ​ന നി​ശ്ച​യി​ച്ചാ​യി​രി​ക്കും ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഫോ​ണ്‍: 04935 240210.