അ​തി​ദാ​രി​ദ്ര്യ പ​ട്ടി​ക ത​യാറാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പരാതി
Thursday, December 2, 2021 12:48 AM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡി​ൽ അ​തി​ദാ​രി​ദ്ര്യ ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​ലും ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​ലും പ​ക്ഷാ​പാ​ത​പ​ര​മാ​യ നി​ല​പാ​ടാ​ണ് വാ​ർ​ഡം​ഗം സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സി​പി​എം പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ന്ന യോ​ഗ​ത്തി​ൽ സി​പി​എം പ്ര​തി​നി​ധി​ക​ൾ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ധി​ക്കാ​ര​പ​ര​മാ​യി യോ​ഗം അ​വ​സാ​നി​പ്പി​ച്ചു പോ​കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ​കാ​ര്യ​ങ്ങ​ളെ​ല്ലാം കാ​ണി​ച്ച് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും അ​ത് പ​രി​ശോ​ധി​ക്കാ​നോ, തി​രു​ത്താ​നോ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ്ലോ​ക്കി​ൽ ബി​പി​ഒ യ്ക്ക് ​സി​പി​എം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

വാ​ർ​ഡി​ലെ ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ സു​താ​ര്യ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പൊ​തു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി സ​മ​ര പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് സി​പി​എം അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി.​കെ. ജ​യ​നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് കു​മാ​ർ മാ​മ​ല, ഷ​നോ​ജ് അ​ഗ​സ്റ്റി​ൻ, അ​ജ​യ​കു​മാ​ർ, സി​ന്ധു സ​ന്തോ​ഷ്, ശോ​ഭ​ന നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.