വാ​ന​ര ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി മ​ല​യോ​ര ക​ർ​ഷ​ക​ർ
Wednesday, December 1, 2021 12:34 AM IST
ക​രു​വാ​ര​കു​ണ്ട്: വാ​ന​ര ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ജീ​വി​തം വ​ഴി​മു​ട്ടു​ന്നു. ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ​പ്പെ​ട്ട ക​ൽ​കു​ണ്ട്, അ​ൽ​ഫോ​ൻ​സ്ഗി​രി തു​ട​ങ്ങി​യ മ​ല​യോ​ര കൃ​ഷി​യി​ട​ങ്ങ​ളി​ൽ കു​ര​ങ്ങ​ൻ​മാ​രു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്.
നേ​രം പു​ല​ർ​ന്നാ​ൽ വാ​ന​ര​ക്കൂ​ട്ട​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തി​ചേ​രും. മ​നു​ഷ്യ​ർ​ക്കു നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്താ​റു​ണ്ടെ​ന്നു അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ലെ ക​ർ​ഷ​ക​നാ​യ പ​ന്ത​ക്ക​ൽ ബേ​ബി പ​റ​ഞ്ഞു. വാ​ഴ​ക​ർ​ഷ​ക​ർ​ക്കും ഇ​വ വ​ൻ ഭീ​ഷ​ണി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. വാ​ഴ ന​ടു​മ്പോ​ൾ മു​ത​ൽ കു​ര​ങ്ങ​ൻ​മാ​രു​ടെ ശ​ല്യം തു​ട​ങ്ങും. ചെ​റു​വാ​ഴ​ക​ളു​ടെ കൂ​മ്പും പ​ട്ട​ക​ളും ഒ​ടി​ച്ച് നാ​ശം വ​രു​ത്തുകയാണ് പതിവ്.
കു​ല​ച്ചു തു​ട​ങ്ങി​യ വാ​ഴ​ക​ളു​ടെ കാ​യ്ക​ൾ ഒ​ന്ന​ട​ങ്കം ഭ​ക്ഷ​ണ​മാ​യി മാ​റ്റു​ന്ന ഇവ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കൂ​ട്ട​മാ​യാണ് ത​മ്പ​ടി​ക്കു​ന്ന​ത്. കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി, കാ​ട്ടു​പോ​ത്ത് തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നു തു​ര​ത്താം. എ​ന്നാ​ൽ വാ​ന​ര​കൂ​ട്ട​ത്തെ എ​ത്ര ശ്ര​മി​ച്ചി​ട്ടും കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നു അ​ക​റ്റി നി​ർ​ത്താ​നാ​കു​ന്നി​ല്ലെ​ന്ന് ജോ​ർ​ജ് പ​ന്ത​ക്ക​ൽ പ​റ​യു​ന്നു.
കൊ​ക്കോ കാ​യ്ക​ൾ ഒ​ന്ന​ട​ങ്കം നശിപ്പിക്കു ന്നതിനാൽ ​മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാണ് ക​ർ​ഷ​ക​ർ. തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​ട​വി​ള​ക​ളാ​യാ​ണ് കൊ​ക്കോ കൃ​ഷി ന​ട​ത്തു​ന്ന​ത്. സ്വ​ന്ത​മാ​യി വി​ള​വെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന​തു​കൊ​ണ്ടു​ത​ന്നെ കൊ​ക്കോ ആ​ദാ​യ​ക​ര​മാ​യ കൃ​ഷി​യാ​ണ്. കൊ​ക്കോ​ക്കു പു​റ​മേ ക​മു​കി​ൽ ക​യ​റി അ​ട​ക്കാ​യും തെ​ങ്ങി​ൽ നി​ന്ന് ഇ​ള​നീ​ര​ട​ക്കം വാനരക്കൂട്ടം നാശം വരുത്തുകയാണ്.
വീ​ടു​ക​ളു​ടെ ഓ​ടി​ള​ക്കി അ​ക​ത്തു ക​ട​ക്കു​ന്ന വാ​ന​ര സം​ഘം പാ​കം ചെ​യ്ത ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. ന​ശി​പ്പി​ക്കപ്പെടുന്ന കാ​ർ​ഷി​ക വി​ള​ക​ളു​ടെ ന​ഷ്ടം സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.