കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ല, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് ക​ർ​ണാ​ട​ക
Wednesday, December 1, 2021 12:34 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​ർ​ടി​സി​പി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ എ​ത്തി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ ത​ട​ഞ്ഞു.
പൊ​ൻ​കു​ഴി​ക്കു സ​മീ​പം മൂ​ല​ഹ​ള്ള​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത്. ഇ​ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം.
വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​തോ​ടെ ഗ​താ​ഗ​തം നി​ല​ച്ച​ത് ക​ർ​ണാ​ട​ക​യി​ലേ​ക്കും കേ​ര​ള​ത്തി​ലേ​ക്കും പോ​കാ​ൻ വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. ബ​ത്തേ​രി സി​ഐ ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​ർ​ണാ​ട​ക അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച് പ്ര​ശ്ന​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​രം ക​ണ്ടെ​ത്തി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു.
ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലേ​ക്ക് പോ​കു​ന്ന ച​ര​ക്കു​ലോ​റി ജീ​വ​ന​ക്കാ​ർ 15 ദി ​വ​സ​ത്തി​ലൊ​രി​ക്ക​ൽ ആ​ർ​ടി​സി​പി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്ക​ണം. മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്.