ക്ഷീ​ര​ക​ർ​ഷ​ക​രെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: ഐ​എ​ൻ​ടി​യു​സി
Wednesday, December 1, 2021 12:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക്ഷീ​ര​ക​ർ​ഷ​ക​രെ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ബ​ത്തേ​രി താ​ലൂ​ക്ക് ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു മു​ഖാ​ന്ത​രം ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും ന​ൽ​കു​ന്ന സ​ബ്സി​ഡി അ​ഞ്ച് രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണം. പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം അ​ള​ക്കാ​ൻ ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് വ​രു​ന്ന പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. അ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സി​സി ക്ഷീ​ര ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ഒ. ദേ​വ​സ്യ മെ​ന്പ​ർ​ഷി​പ്പ് വി​ത​ര​ണം ന​ട​ത്തി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി പ്ര​സാ​ദ്, ജി​ല്ലാ ട്ര​ഷ​റ​ർ ഉ​മ്മ​ർ, പി.​എം. ജോ​സ്, റീ​ത്ത് സ്റ്റാ​ലി​ൻ, ശീ​മ എ​മ്മാ​നു​വ​ൽ, സി.​കെ. ഗോ​പി, കെ.​കെ. ബാ​ബു, കെ.​എം. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.