ദീ​പി​തി​ഗി​രി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​നു ഗോ​പാ​ൽ ര​ത്ന അ​വാ​ർ​ഡ്
Wednesday, December 1, 2021 12:33 AM IST
ക​ൽ​പ്പ​റ്റ: എ​ട​വ​ക ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ര​ണ്ടേ​നാ​ൽ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദീ​പി​തി​ഗി​രി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഗോ​പാ​ൽ ര​ത്ന അ​വാ​ർ​ഡ്.
ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത് ക്ഷീ​ര സം​ഘ​ത്തി​നു​ള്ള അ​വാ​ർ​ഡാ​ണ് ദീ​പ്തി​ഗി​രി ക്ഷീ​ര സം​ഘ​ത്തി​ന് ല​ഭി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പ്, സെ​ക്ര​ട്ട​റി പി.​കെ. ജ​യ​പ്ര​കാ​ശ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ സേ​വ്യ​ർ ചി​റ്റു​പ​റ​ന്പി​ൽ, ഏ​ബ്ര​ഹാം ത​ല​ച്ചി​റ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മൂ​ന്ന് ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ശി​ൽ​പ​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.