കു​ങ്കി​ച്ചി​റ പൈ​തൃ​ക മ്യൂ​സി​യ​ത്തി​ൽ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന്‍റെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം
Wednesday, December 1, 2021 12:33 AM IST
ക​ൽ​പ്പ​റ്റ: തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞോം കു​ങ്കി​ച്ചി​റ പൈ​തൃ​ക മ്യൂ​സി​യ​വും ന​വീ​ക​ര​ണം ന​ട​ക്കു​ന്ന ചി​റ​യും സം​സ്ഥാ​ന മ്യൂ​സി​യം- തു​റ​മു​ഖം- പു​രാ​വ​സ്തു- പു​രാ​രേ​ഖാ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ സ​ന്ദ​ർ​ശി​ച്ചു.
നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മ​ന്ത്രി​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം. 5.2 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ൽ മ്യൂ​സി​യം കെ​ട്ടി​ട​വും 1.5 കോ​ടി രൂ​പ ചെ​ല​വി​ൽ ചി​റ​യു​ടെ ന​വീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ചി​റ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, മ്യൂ​സി​യ​ത്തി​ലെ പ്ര​ദ​ർ​ശ​ന സ​ജ്ജീ​ക​ര​ണം എ​ന്നി​വ ന​ട​ത്താ​നു​ണ്ട്.
മ്യൂ​സി​യ​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ക​ര​ട് പ​ദ്ധ​തി രേ​ഖ​യെ​ക്കു​റി​ച്ചും മ​ന്ത്രി മ്യൂ​സി​യം അ​ധി​കൃ​ത​രോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. മ്യൂ​സി​യ​ത്തി​ന്‍റെ ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്കും, സ​ബ് ക​ള​ക്ട​ർ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യും മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.