സ​പ്ലൈ​കോ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്തി: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ
Wednesday, December 1, 2021 12:33 AM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നു​ണ്ടാ​യ വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്താ​ൻ സ​പ്ലൈ​കോ വ​ഴി സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞ​താ​യി തു​റ​മു​ഖം പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ പ​റ​ഞ്ഞു. വെ​ള്ള​മു​ണ്ട​യി​ൽ സ​പ്ലൈ​കോ സ​ഞ്ച​രി​ക്കു​ന്ന വി​ൽ​പ​ന​ശാ​ല ജി​ല്ലാ​ത​ല ഫ്ളാ​ഗ് ഓ​ഫ് ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ത്ത​രേ​ന്ത്യ​യി​ല​ട​ക്കം പ​ച്ച​ക്ക​റി തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​ണ്. ത​ക്കാ​ളി​യു​ടെ വി​ല​യി​ൽ പോ​ലും പ​ല​യി​ട​ങ്ങ​ളി​ലും പ​ല രീ​തി​യി​ലാ​ണ്. കേ​ര​ള​ത്തി​ൽ സ​പ്ലൈ​കോ​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ വി​ല​ക്ക​യ​റ്റ​ത്തെ പി​ടി​ച്ചു​നി​ർ​ത്തി. സ​ഞ്ച​രി​ക്കു​ന്ന വി​ൽ​പ​ന​ശാ​ല​ക​ൾ ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ൽ എ​ത്തു​ന്ന​തോ​ടെ വീ​ട്ടു​പ​ടി​ക്ക​ൽ ന്യാ​യ​മാ​യ വി​ല​യ്ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​വു​ക​യാ​ണ്. വീ​ട്ട​മ്മ​മാ​ർ​ക്കും റേ​ഷ​ൻ​കാ​ർ​ഡു​മാ​യി നേ​രി​ട്ടെ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം. ഇ​തോ​ടെ ഗു​ണ​മേ·​യു​ള്ള സാ​ധ​ന​ങ്ങ​ൾ വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​ത്തെ അ​തി​ജീ​വി​ച്ച് വീ​ടു​ക​ളി​ലെ​ത്തും. കോ​വി​ഡു​ണ്ടാ​ക്കി​യ പ്ര​തി​സ​ന്ധി നാ​ടെ​ല്ലാം ത​ര​ണം ചെ​യ്തു​വ​രി​ക​യാ​ണ്. സ​ർ​ക്കാ​ർ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​ൻ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രു​ടെ​യും ഒ​റ്റ​ക്കെ​ട്ടാ​യ സ​ഹ​ക​ര​ണ​മാ​ണ് പ്ര​തി​സ​ന്ധി​ക​ളി​ൽ നി​ന്നും ക​ര​ക​യ​റാ​ൻ വേ​ണ്ട​തെ​ന്നും മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ പ​റ​ഞ്ഞു.

വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ഗം പി. ​ക​ല്ല്യാ​ണി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​ർ കു​നി​ങ്ങാ​ര​ത്ത്, പി. ​ച​ന്ദ്ര​ൻ, പി. ​രാ​ധ, കെ. ​സ​ഫീ​ല, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ പി.​എ. സ​ജീ​വ്, കെ.​പി. രാ​ജ​ൻ, പി.​ജെ. ആ​ന്‍റ​ണി, ഷ​ബീ​റ​ലി പു​ത്തൂ​ർ, ഡി​പ്പോ മാ​നേ​ജ​ർ പി.​കെ.​സു​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബ​ത്തേ​രി​യി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശും ക​ൽ​പ്പ​റ്റ​യി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി മു​ജീ​ബും കാ​വും​മ​ന്ദ​ത്ത് ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. ഷി​ബു​വും സ​ഞ്ച​രി​ക്കു​ന്ന വി​ൽ​പ​ന​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലു​മാ​യി അ​ന്പ​തോ​ളം ഗ്രാ​മ​ക്ക​വ​ല​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന വി​ൽ​പ​ന​ശാ​ല​ക​ൾ എ​ത്തും.