ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗം; സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി
Tuesday, November 30, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 10 കെ​വി​എ മു​ത​ൽ ശേ​ഷി​യു​ള്ള ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റി​ൽ നി​ന്നും സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങ​ണം. 10 കെ​വി എ​യി​ൽ താ​ഴെ ശേ​ഷി​യു​ള്ള ജ​ന​റേ​റ്റ​ർ ആ​ണെ​ങ്കി​ൽ സ്ഥാ​പ​ന ഉ​ട​മ ക​ഐ​സ്ഇ​ബി​യി​ൽ അ​റി​യി​ച്ച് സു​ര​ക്ഷി​ത​മാ​യാ​ണ് ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​രെ കൊ​ണ്ട് ഉ​റ​പ്പു വ​രു​ത്ത​ണം.

താ​ത്കാ​ലി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ജ​ന​റേ​റ്റ​റു​ക​ൾ ലൈ​സ​ൻ​സു​ള്ള ഇ​ല​ക്ട്രി​ക്ക​ൽ കോ​ണ്‍​ട്രാ​ക്ട​ർ വ​ഴി സ്ഥാ​പി​ച്ച് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് ഉൗ​ർ​ജ്ജീ​ക​രി​ക്കേ​ണ്ട​ത്. ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ​മെ​ന്ന നി​യ​മം പാ​ലി​ക്കാ​തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ജ​ന​റേ​റ്റ​ർ വൈ​ദ്യു​ത ലൈ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യേ​ക്കും.

വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി പൊ​തു ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ണ്‍ 04936 295004.