സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ തു​ക വ​ർ​ധി​പ്പി​ക്ക​ണം: കെഎ​സ്ടി​എ
Tuesday, November 30, 2021 12:20 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി തു​ക വ​ർ​ധി​പ്പി​ച്ചു പ​ദ്ധ​തി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് കെഎ​സ്ടി​എ ബ​ത്തേ​രി ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. അ​നി​യ​ന്ത്രി​ത​മാ​യ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന മൂ​ല​മു​ള്ള ചാ​ര​ക്കു​കൂ​ലി വ​ർ​ധ​ന​വും പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വും കാ​ര​ണം നി​ല​വി​ൽ അ​നു​വ​ദി​ച്ച തു​ക കൊ​ണ്ട് ഉ​ച്ച​ഭ​ക്ഷ​ണ​വി​ത​ര​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തി​ക്കൊ​ണ്ടു​പോ​വാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല നി​ൽ​ക്കു​ന്ന​ത്. ക​ഐ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സി. വി​നോ​ദ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​കെ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​പി. ര​തീ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം വി.​എ. ദേ​വ​കി, ജി​ല്ലാ സെ​ക്ര​ട്ട​റി വി​ൽ​സ​ണ്‍ തോ​മ​സ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. ഷി​ജു മാ​ത്യു, സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ ബി​ജോ പോ​ൾ, ഉ​പ​ജി​ല്ലാ ട്ര​ഷ​റ​ർ വി.​പി. അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​ദി​നേ​ശ​ൻ (പ്ര​സി​ഡ​ന്‍റ്), വി.​വി. തോ​മ​സ്, പി.​വി. റ​ഷീ​ദ ബാ​നു, സു​ധീ​പ് കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഡോ.​കെ.​കെ. ബി​ജു (സെ​ക്ര​ട്ട​റി), എം.​എം. സു​ധീ​ഷ്, പി.​എ. ര​മ്യ​മോ​ൾ, കെ. ​രാ​ജേ​ഷ് (ജോ.​സെ​ക്ര​ട്ട​റി​മാ​ർ), വി.​പി. അ​നൂ​പ് (ട്ര​ഷ​റ​ർ).