നാ​ടു​കാ​ണി റോ​ഡ് ന​ന്നാ​ക്കും
Tuesday, November 30, 2021 12:20 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ-​നാ​ടു​കാ​ണി റോ​ഡ് ന​ന്നാ​ക്കും. നാ​ടു​കാ​ണി​യി​ൽ നി​ന്ന് കേ​ര​ള അ​തി​ർ​ത്തി വ​രെ​യു​ള്ള ആ​റ് കി​ലോ​മീ​റ്റ​ർ റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി പാ​ടെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

റോ​ഡ് ന​ന്നാ​ക്കാ​ൻ 2.50 കോ​ടി രൂ​പ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ഴ അ​വ​സാ​നി​ച്ചാ​ൽ ഉ​ട​ൻ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഗൂ​ഡ​ല്ലൂ​ർ-​നി​ല​ന്പൂ​ർ അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ട് വ​രി​ക​യാ​യി​രു​ന്നു.