ആ​രോ​ഗ്യ-​ശു​ചി​ത്വ ബോ​ധ​വത്ക​ര​ണ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Tuesday, November 30, 2021 12:18 AM IST
മാ​ന​ന്ത​വാ​ടി: കേ​ന്ദ്ര ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ കോ​വി​ഡ് കാ​ല​ത്തെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ഡോ. ​ഫാ​ത്തി​മ​ത്ത് സു​ഹ്റ ക്ലാ​സെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ പൊ​തു​വാ​യ രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ർ​ത്തു​ന്ന​തെ​ങ്ങ​നെ, കോ​വി​ഡ് കാ​ല​ത്ത് ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ക്ലാ​സി​ൽ വി​ശ​ദീ​ക​രി​ച്ചു. മാ​ന​ന്ത​വാ​ടി അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ടു​മാ​യും ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നു​മാ​യും സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​സീ​റ ഷി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ൽ​സ​ണ്‍ മാ​ത്യു, ഷി​ഹാ​ബു​ദ്ദീ​ൻ അ​യാ​ത്ത്, ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ പ്ര​ജി​ത്ത് കു​മാ​ർ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.