കോ​ണ്‍​ഗ്ര​സ് ജ​ന​ജാ​ഗ്ര​താ​യാ​ത്ര​യ്ക്ക് ഇ​ന്ന് തു​ട​ക്കം
Tuesday, November 30, 2021 12:18 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ജ​ന​ജാ​ഗ്ര​താ​യാ​ത്ര​ക്ക് ഇ​ന്ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​വും. ഇ​ന്ന് തു​ട​ക്കം കു​റി​ച്ച് ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ലാ​യി മൂ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ജ​ന​ജാ​ഗ്ര​താ​യാ​ത്ര​ക​ൾ ക​ൽ​പ്പ​റ്റ​യി​ൽ സം​ഗ​മി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നും അ​ഡ്വ. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ വ​ടു​വ​ഞ്ചാ​ലി​ൽ നി​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ബ​ത്തേ​രി​യി​ൽ നി​ന്നും പ​ദ​യാ​ത്ര​യാ​യി ജാ​ഥ ന​യി​ക്കും.
ഡി​സം​ബ​ർ ര​ണ്ടി​ന് വൈ​കി​ട്ട് മൂ​ന്ന് പ​ദ​യാ​ത്ര​ക​ളും ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ സ്കൂ​ൾ പ​രി​സ​ര​ത്ത് സം​ഗ​മി​ച്ച് ക​ൽ​പ്പ​റ്റ ടൗ​ണി​ലേ​ക്ക് വ​ലി​യ ജാ​ഥ​യാ​യി എ​ത്തി​ച്ചേ​രും. അ​ഖി​ലേ​ന്ത്യാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജ്യ​മൊ​ട്ടാ​കെ ന​ട​ക്കു​ന്ന ജ​ൻ ജാ​ഗ​ര​ണ്‍ അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലും ജ​ന​ജാ​ഗ്ര​താ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ർ​ഷ​ക മേ​ഖ​ല​യാ​യ വ​യ​നാ​ട് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​വീ​ഴ്ച​ക​ളും യാ​ത്ര​യി​ൽ ച​ർ​ച്ച​യാ​കും.
കേ​ന്ദ്രം ഭ​രി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യു​ള്ള ബ​ഹു​ജ​ന സ​ന്പ​ർ​ക്ക​പ​രി​പാ​ടി​യാ​ണി​ത്. പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​ലൂ​ടെ ഈ ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്ക​പ്പെ​ടു​ക​യാ​ണ്. അ​തി​രൂ​ക്ഷ​മാ​യ പ​ണ​പ്പെ​രു​പ്പ​വും അ​സ​ഹ​നീ​യ​മാ​യ വി​ല​ക്ക​യ​റ്റ​വും കോ​ടാ​നു​കോ​ടി ഭാ​ര​തീ​യ​രു​ടെ നി​ത്യ​ജീ​വി​ത​ത്തെ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് ജ​ൻ ജാ​ഗ​ര​ണ്‍ അ​ഭി​യാ​ൻ എ​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഡി​സം​ബ​ർ ര​ണ്ടി​ന് വൈ​കു​ന്നേ​രം ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കു​ന്ന സ​മ​പ​ന​സ​മ്മേ​ള​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​ഡ്വ. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ന​യി​ക്കു​ന്ന ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​റും മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാ​മും ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ജാ​ഥ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജാ​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. ഏ​ബ്ര​ഹാം, അ​ഡ്വ. പി.​എം. നി​യാ​സ്, എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.