കോ​ണ്‍​ഗ്ര​സ് പ്ര​ചാ​ര​ണം ന​ട​ത്തി
Monday, November 29, 2021 12:19 AM IST
ഉൗ​ട്ടി: കോ​ണ്‍​ഗ്ര​സ് നീ​ല​ഗി​രി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​ട്ടി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് നോ​ട്ടീ​സ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. ഇ​ന്ധ​ന വി​ല, ആ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം, ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി തു​ട​ങ്ങി​യ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്.
മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും വി​ല​ക്ക​യ​റ്റം കാ​ര​ണം ജ​നം പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​ർ​ത്തി​ക് ത​ങ്ക​ബാ​ലു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ഗ​ണേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​കു​മാ​ർ, പ്രി​യ, ചി​ത്ര, കെ​ന്പ​യ്യ, ര​വി, ര​ഘു, രാ​ജേ​ശ്വ​രി, വി​ൻ​സ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.