മു​ക്കു​പ​ണ്ടം ന​ൽ​കി ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത പ​തി​നൊ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Monday, November 29, 2021 12:16 AM IST
ഉൗ​ട്ടി: സ്വ​ർ​ണ​മാ​ണെ​ന്ന വ്യാ​ജേ​ന മു​ക്കു​പ​ണ്ടം ന​ൽ​കി കോ​ത്ത​ഗി​രി​യി​ലെ ഈ​ളാ​ട ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത പ​തി​നൊ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. കീ​ഴ്കോ​ത്ത​ഗി​രി സ്വ​ദേ​ശി ശി​വ​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് മു​ക്കു​പ​ണ്ടം ന​ൽ​കി 94.50 ല​ക്ഷം രൂ​പ ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചു​ള്ളി​ക്കൂ​ട് സ്വ​ദേ​ശി​ക​ളാ​യ ര​വി (40), മ​ഹാ​ലിം​ഗം (36), മ​ഹാ​ദേ​വ​ൻ (53), ഗ​ണേ​ഷ് (30), അ​മ്മ​ൻ ന​ഗ​ർ സ്വ​ദേ​ശി സു​ധാ​ക​ർ (43), കാ​ക്ക​ച്ചോ​ല സ്വ​ദേ​ശി ക​ന​ക​രാ​ജ് (30), കാ​ട​ക്കോ​ട് സ്വ​ദേ​ശി കൃ​ഷ്ണ​മൂ​ർ​ത്തി (40), ക​ത​ക​ട്ടി സ്വ​ദേ​ശി ലിം​ഗ​രാ​ജ് (52), ക​സ്തൂ​രി ബാ​യ് കോ​ള​നി സ്വ​ദേ​ശി ശേ​ഖ​ർ (50), അ​റ​യ​ട്ടി സ്വ​ദേ​ശി​ക​ളാ​യ സു​മ​തി (40), ന​ട​രാ​ജ് (46) എ​ന്നി​വ​രെ ഡി​വൈ​എ​സ്പി ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റ​സ്റ്റു ചെ​യ്തു. 27 പേ​രെ പോ​ലീ​സ് തെ​ര​യു​ന്നു​ണ്ട്.