ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണണമെന്ന്
Saturday, October 23, 2021 12:46 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജ​ല​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് സി​പി​എം ഗൂ​ഡ​ല്ലൂ​ർ ഏ​രി​യാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. കോ​ക്കാ​ലി​ൽ നി​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കാ​ല​ങ്ങ​ളാ​യി ജ​ലം എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ സ​മീ​പ​കാ​ല​ത്താ​യി ഇ​വി​ടെ നി​ന്ന് ആ​വ​ശ്യ​ത്തി​ന് ജ​ലം എ​ത്തു​ന്നി​ല്ല. ഇ​വി​ടു​ത്തെ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​യി പോ​കു​ക​യാ​ണ്. കൂ​ടാ​തെ ഈ ​മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ടാ​ങ്ക് കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്. ന​ട​പ്പാ​ത​യി​ൽ മാ​ലി​ന്യം കു​മി​ഞ്ഞ് കൂ​ടി​യി​ട്ടു​മു​ണ്ട്.
ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ​ക്കും ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭാ ക​മ്മീ​ഷ​ണ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​രി​യാ സെ​ക്ര​ട്ട​റി സി.​കെ. മ​ണി, പി. ​ഹ​നീ​ഫ, ടി.​പി. അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.
ദി​നം​പ്ര​തി 84,000 ലി​റ്റ​ർ ജ​ല​മാ​ണ് ചു​രു​ങ്ങി​യ​ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള​ത്. ഇ​തി​ൽ 12,000 ലി​റ്റ​ർ വെ​ള്ളം ടാ​ങ്ക​ർ ലോ​റി​യി​ൽ ദി​നം​പ്ര​തി ന​ഗ​ര​സ​ഭ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു ന​ൽ​കു​ക​യാ​ണി​പ്പോ​ൾ ചെ​യ്യു​ന്ന​ത്. നി​ല​വി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കും.