ഉ​ദ്യോ​ഗ​സ്ഥ - ഭൂ​മാ​ഫി​യ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് അ​വ​സാ​നി​പ്പി​ക്ക​ണം: സി​പി​ഐ
Saturday, October 23, 2021 12:46 AM IST
മാ​ന​ന്ത​വാ​ടി: താ​ലൂ​ക്കി​ൽ ഭൂ​മി ത​രംമാ​റ്റ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ-ഭൂ​മാ​ഫി​യ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തും നെ​ൽ​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തു​മാ​യ ഭൂ​മി ത​രം മാ​റ്റു​ന്ന​തി​നു വേ​ണ്ടി ഭൂ​വു​ട​മ​ക​ൾ ഫോ​റം ന​ന്പ​ർ 6, 7ൽ ​ആ​ർ​ഡി​ഒ​ക്ക് അ​പേ​ക്ഷ കൊ​ടു​ക്ക​ലാ​ണ് പ്രാ​രം​ഭ ന​ട​പ​ടി.
സ്ഥ​ല​ത്തി​ന്‍റെ സ്കെ​ച്ച് അ​ട​ക്ക​മു​ള്ള​വ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നു​ള്ള അ​നു​ബ​ന്ധ രേ​ഖ​ക​ൾ അ​ട​ക്ക​മാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. ബ​ന്ധ​പ്പെ​ട്ട സ്കെ​ച്ച് ത​യാ​റാ​ക്കി കൊ​ടു​ക്കേ​ണ്ടത് സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ഇ​തി​നു​വേ​ണ്ടി പ്രൈ​വ​റ്റ് സ​ർ​വേ​യ​ർ​മാ​രെ കൊ​ണ്ട് സ്കെ​ച്ച് ത​യാ​റാ​ക്കി ഗ​വ​ണ്‍​മെ​ന്‍റ് സ​ർ​വേ​യ​ർ​മാ​രെ കൊ​ണ്ട് കൗ​ണ്ട​ർ സൈ​ൻ ചെ​യ്യി​പ്പി​ക്കു​ക വ​ഴി അ​പേ​ക്ഷ​ക​ന് ഭീ​മ​മാ​യ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രി​ക​യാ​ണ്. ഇ​ത്ത​രം മൊ​ത്തം കാ​ര്യ​ങ്ങ​ൾ ചെ​യ്ത് ത​രം മാ​റ്റി കൊ​ടു​ക്കു​വാ​ൻ ഏ​ജ​ൻ​സി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ഇ​വ​രും റ​വ​ന്യൂ വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക്കി സാ​ധാ​ര​ണ​ക്കാ​രി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ പി​ഴി​യു​ക​യാ​ണ്. ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ ഭൂ​മാ​ഫി​യ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് അ​വ​സാ​നി​പ്പി​ച്ച് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട ന്യാ​യ​മാ​യ സേ​വ​ന​ങ്ങ​ൾ സു​താ​ര്യ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും ല​ഭ്യ​മാ​ക്കു​വാ​ൻ റ​വ​ന്യൂ വ​കു​പ്പി​ലെ ഉ​ന്ന​ത അ​ധി​കാ​രി​ക​ളു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വ​ണ​മെ​ന്ന് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.