സ്കൂ​ൾ തു​റ​ക്ക​ൽ: വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Saturday, October 23, 2021 12:46 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് കാ​ല ഇ​ട​വേ​ള​ക​ൾ​ക്ക് ശേ​ഷം ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​പ്പെ​ടേ​ണ്ടി​ത​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. സ്കൂ​ൾ തു​റ​ക്ക​ൽ, മ​ഴ​ക്കെ​ടു​തി എ​ന്നി​വ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​രേ​ഖ​യി​ലെ നി​ർ​ദേശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കും. ര​ക്ഷി​താ​ക്ക​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. ഭൂ​രി​ഭാ​ഗം അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ പോ​ലീ​സ് സാ​ന്നി​ധ്യ​മു​ണ്ടാ​കും. എ​സ്പി​സി​യു​ടെ സേ​വ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഗോ​ത്ര വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി​ക്കാ​യി ഫ​ണ്ട് വ​ക​യി​രു​ത്തു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ട്രൈ​ബ​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേശം ന​ൽ​കി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഈ ​ആ​വ​ശ്യ​ത്തി​ന് തു​ക വ​ക​യി​രു​ത്തു​ന്ന​തി​നാ​യി പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ലെ ര​ണ്ട് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ളി​ൽ പ്ല​സ് വ​ണ്ണി​ന് അ​ധി​ക ബാ​ച്ച് ആ​രം​ഭി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി മ​ന്ത്രി അ​റി​യി​ച്ചു. ട്രൈ​ബ​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള​ള യോ​ഗ്യ​രാ​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ​മാ​ർ അ​ട​ക്ക​മു​ള​ള ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും കാ​ണി​ച്ച കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ടി. ​സി​ദ്ധീ​ഖ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ര​വി​ന്ദ് സു​കു​മാ​ർ, സ​ബ്ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി, വി​വി​ധ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.