പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
Thursday, October 21, 2021 12:49 AM IST
ക​ൽ​പ്പ​റ്റ: സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ക​നാ​യ ബി​ജു ത​ങ്ക​പ്പ​ൻ സി​വി​ൽ സ​ർ​വീ​സ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഴു​തി​യ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ഡ​യ​റ്റ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പി. ​ല​ക്ഷ്മ​ണ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷി​ന് പു​സ്ത​കം ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സി​ലേ​ക്കു​ള്ള പ​ഠ​നം എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി സ്ക​ൽ​ട്ട​ൻ രീ​തി ഉ​പ​യോ​ഗി​ച്ചാ​ണ് പു​സ്ത​കം ര​ചി​ച്ച​ത്. ആ​മ​സോ​ണ്‍ ആ​പ്പി​ലൂ​ടെ​യാ​ണ് പു​സ്ത​ക വി​ല്പ​ന ന​ട​ത്തു​ന്ന​ത്. www.kerala.shopping എ​ന്ന സൈ​റ്റി​ലും പു​സ്ത​കം ല​ഭി​ക്കും.
ആ​ദ്യ കെ​എ​എ​സ് പ​രീ​ക്ഷ​യി​ൽ സ്ട്രീം ​മൂ​ന്ന് വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം റാ​ങ്ക് നേ​ടി​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷി​നെ​യും പ​തി​നാ​ലാം റാ​ങ്ക് നേ​ടി​യ ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര​ൻ കെ.​എം. ഹാ​രി​ഷി​നെ​യും ആ​ദ​രി​ച്ചു.