മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ തീ​രു​മാ​നം
Monday, October 18, 2021 12:45 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ലെ മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ തീ​രു​മാ​നം. കോ​വി​ഡ് കാ​ല​ത്ത് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റി​യ കേ​ന്ദ്ര​മാ​ണ് വീ​ണ്ടും പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്.
കോ​വി​ഡി​നെ തു​ട​ർ​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ലെ മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന് താ​ല്ക്കാ​ലി​ക​മാ​യി വി​ട്ടു ന​ൽ​കി​യി​രു​ന്നു. മു​ല​യൂ​ട്ട​ൽ കേ​ന്ദ്ര​ത്തി​ന് സ​മീ​പം കോ​വി​ഡ് കി​യോ​സ്ക്കും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് കു​ഞ്ഞു​ങ്ങ​ളെ മു​ല​യൂ​ട്ടാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
ഇ​തേ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി.​എ​സ്. മൂ​സ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബി.​ഡി. അ​രു​ണ്‍ കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.