ക​ർ​ഷ​ക ക​മ്മീ​ഷ​ൻ: ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക്ത​ല സി​റ്റിം​ഗ് നാളെ
Monday, October 18, 2021 12:45 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും രേ​ഖ​ക​ളു​ടേ​യും മ​റ്റും സ​ഹാ​യ​ത്തോ​ടെ സി​റ്റിം​ഗു​ക​ൾ ന​ട​ത്തി പ​ഠി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​രും മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​മാ​യി സം​വ​ദി​ച്ച് അ​വ​യ്ക്ക് ന്യാ​യ​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തി നി​ർ​ദേ​ശി​ക്കു​ന്ന​തി​നും രൂ​പീ​ക​രി​ച്ച ക​ർ​ഷ​ക ക​മ്മീ​ഷ​ന്‍റെ ബ​ത്തേ​രി താ​ലൂ​ക്ക്ത​ല സി​റ്റിം​ഗ് 19 ന് ​ന​ട​ക്കും.
ജി​ല്ല​യി​ലെ ആ​ദ്യ​ഘ​ട്ട സി​റ്റിം​ഗ് ഒ​ന്പ​തി​ന് ക​ൽ​പ്പ​റ്റ​യി​ൽ സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്നി​രു​ന്നു. ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നോ​യ് തോ​മ​സ്, സെ​ക്ര​ട്ട​റി പ്ര​ഫ. ജോ​സ് കു​ട്ടി ഒ​ഴു​ക​യി​ൽ, ഡോ.​പി. ല​ക്ഷ്മ​ണ​ൻ, ബേ​ബി സ​ക്ക​റി​യാ​സ്, ജോ​യി ക​ണ്ണം​ചി​റ, മു​ത​ലാം​തോ​ട് മ​ണി, അ​ഡ്വ. ജോ​ണ്‍ ജോ​സ​ഫ്, ജി​ന്ന​റ്റ് മാ​ത്യു, മ​നു ജോ​സ​ഫ്, അ​ഡ്വ.​പി.​പി. ജോ​സ​ഫ്, ഷു​ക്കൂ​ർ ക​ണാ​ജെ, ജോ​യ് കൈ​താ​രം, അ​ഡ്വ. സു​മി​ൻ എ​സ്. നെ​ടു​ങ്ങാ​ട​ൻ എ​ന്നി​വ​രാ​ണ് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ.
കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലെ വ്യ​ത്യ​സ്ഥ കേ​ന്ദ്ര​ങ്ങ​ളി​ൽ സി​റ്റിം​ഗ് ന​ട​ത്തി ക​ർ​ഷ​ക​രി​ൽ നി​ന്നും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ നി​ന്നും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യും രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചും സ​ന്പൂ​ർ​ണ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ആ​റു​മാ​സ​ത്തി​ന​കം കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും എം​പി മാ​ർ എം​എ​ൽ​എ മാ​ർ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കും.
രാ​വി​ലെ 10 മു​ത​ൽ 1.30 വ​രെ ബ​ത്തേ​രി ന്യൂ ​യൂ​ണി​വേ​ഴ്സ​ൽ കോ​ള​ജ് ഹാ​ളി​ലും മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക്ത​ല സി​റ്റിം​ഗ് 19 ന് ​ത​ന്നെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ മാ​ന​ന്ത​വാ​ടി ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സി​ലും ന​ട​ക്കും. രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. ബി​ജു മു​ഖ്യാ​ഥി​തി​യാ​യി​രി​ക്കും.