തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം ആ​രം​ഭി​ക്ക​ണം: സി​പി​എം
Monday, October 18, 2021 12:45 AM IST
കോ​റോം: തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് സി​പി​എം തൊ​ണ്ട​ർ​നാ​ട് ലോ​ക്ക​ൽ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ക​രി​ന്പി​ൽ പ്ര​ദേ​ശ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു​വ​രു​ന്ന ആ​ദി​വാ​സി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും പ​ട്ട​യം ല​ഭ്യ​മാ​ക്കു​ക, ക്ഷീ​ര​മേ​ഖ​ല​യ്ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി വ​രു​ന്ന രീ​തി​യി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ മാ​റ്റു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.
ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ന് കാ​ള​വ​യ​ൽ ചാ​ത്തു പ​താ​ക ഉ​യ​ർ​ത്തി തു​ട​ക്കം കു​റി​ച്ചു. പാ​ലേ​രി ടൗ​ണി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​ശേ​ഷം സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളും അ​നു​ഭാ​വി​ക​ളും ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. എം​ടി​ഡി​എം​എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് പു​റ​മേ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. ജ​നാ​ർ​ദ്ദ​ന​ൻ, രു​ഗ്മി​ണി സു​ബ്ര​ഹ്മ​ണ്യ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി ജോ​ണി, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​സ്റ്റി​ൻ ബേ​ബി, പി.​ജെ. ആ​ന്‍റ​ണി, പി.​എ. ബാ​ബു, എ.​കെ. ശ​ങ്ക​ര​ൻ, വേ​ണു മു​ള്ളോ​ട്ട് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് പ്ര​തി​നി​ധി​ക​ൾ ബ്രാ​ഞ്ച് അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ച​ർ​ച്ച ന​ട​ത്തി. 15 അം​ഗ ലോ​ക്ക​ൽ ക​മ്മി​റ്റി​യും ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി മ​ത്താ​യി ഐ​സ​ക്കി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ന​ഴ്സിം​ഗ് ലി​സ്റ്റ്
പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​ൽ​പ്പ​റ്റ: പ​ന​മ​രം ഗ​വ. ന​ഴ്സിം​ഗ് സ്കൂ​ളി​ൽ 2021- 22 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ജ​ന​റ​ൽ ന​ഴ്സിം​ഗി​നു​ള​ള താ​ൽ​ക്കാ​ലി​ക ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ലി​സ്റ്റ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ 10 ദി​വ​സ​ത്തി​ന​കം പ്രി​ൻ​സി​പ്പ​ലി​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്കാം. ഫോ​ൺ: 04936 222255.