ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള സ​മാ​ശ്വാ​സ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ഫ​ണ്ട് വി​ത​ര​ണ​വും ന​ട​ത്തി
Sunday, October 17, 2021 12:35 AM IST
ക​ൽ​പ്പ​റ്റ: ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് ലീ​ഗ് വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​എ​പി​എ​ൽ സ​മാ​ശ്വാ​സ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ഫ​ണ്ട് വി​ത​ര​ണ​വും പെ​ട്ടി​ക്ക​ട​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം എം​എ​ൽ​എ അ​ഡ്വ. ടി. ​സി​ദ്ദി​ഖ് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​യു​എം​എ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ൾ റ​ഹ്മാ​ൻ റ​ണ്ട​ത്താ​ണി ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണ​വും സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ് വീ​ൽ​ചെ​യ​ർ വി​ത​ര​ണ​വും ന​ട​ത്തി.
പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പാ​രി​തോ​ഷി​ക വി​ത​ര​ണം ഡി​എ​പി​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ മ​ന്പു​റം നി​ർ​വ​ഹി​ച്ചു. സ​മാ​ശ്വാ​സ പ​ദ്ധ​തിചെ​യ​ർ​മാ​ൻ ഹം​സ അ​ന്പ​ല​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ സ​മാ​ശ്വാ​സ പ​ദ്ധ​തി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി കെ. ​കു​ഞ്ഞ​ബ്ദു​ള്ള കൊ​ള​വ​യ​ൽ ആ​മു​ഖ പ്ര​സം​ഗ​വും ഐ​യു​എം​എ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ. അ​ബ്ദു​ൾ ക​രീം, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ്, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​എം. മു​ജീ​ബ്, മു​ൻ ചെ​യ​ർ​മാ​ൻ എ.​പി. ഹ​മീ​ദ്, യൂ​ന​സ് പ​ടി​ഞ്ഞാ​റ​ത്ത​റ, റ​ഷീ​ദ് മ​യി​ലാ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.