പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം: ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സീ​റ്റ് ഉ​റ​പ്പുവ​രു​ത്ത​ണ​മെ​ന്ന്
Sunday, October 17, 2021 12:33 AM IST
ക​ൽ​പ്പ​റ്റ: പ്ല​സ് വ​ണ്‍ അ​ലോ​ട്ട്മെ​ന്‍റ് ആ​രം​ഭി​ച്ചി​ട്ടും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് കി​ട്ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​ൽ​പ​ര്യ​മു​ള്ള സ്കൂ​ളു​ക​ളി​ലും കോ​ഴ്സു​ക​ൾ​ക്കും പ്ര​വേ​ശ​നം ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ മ​ന​സി​ലാ​ക്കി അ​ടി​യ​ന്ത​ര പ​ര​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് തി​രു​വ​ന​ന്ത​പു​രം നി​യ​മ​സ​ഭ കോ​പ്ലം​ക്സി​ൽ​വെ​ച്ച് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ നി​വേ​ദ​നം ന​ൽ​കി​യ​ത്.
ജി​ല്ല​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കാ​ര്യം പ്ര​ത്യേ​കം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ കു​റ​വും ക​ർ​ണാ​ട​ക​യി​ലെ കു​ട​ക്, ചാ​മ​രാ​ജ​ന​ഗ​ർ, ത​മി​ഴ്നാ​ടി​ലെ ഗൂ​ഡ​ല്ലൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല എ​ന്ന നി​ല​ക്കും കേ​ര​ള​ത്തി​ലെ മ​റ്റ് ജി​ല്ല​യി​ലേ​ക്ക് പ​ഠ​നാവ​ശ്യ​ത്തി​ന് ചു​ര​മി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ യാ​ത്ര ചെ​യ്യേ​ണ്ട​തി​നാ​ലും ഗോ​ത്ര​വ​ർ​ഗ​വി​ഭാ​ഗം, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന ജി​ല്ല എ​ന്നു​ള്ള നി​ല​യ്ക്കും മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്ക​ണം.
നി​ല​വി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യു​ള്ള സ്കൂ​ളു​ക​ളി​ൽ പു​തി​യ ബാ​ച്ചു​ക​ളും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഇ​ല്ലാ​ത്ത സ്കൂ​ളു​ക​ൾ​ക്ക് പു​തി​യ പ്ല​സ്ടു ബാ​ച്ചു​ക​ളും അ​നു​വ​ദി​ച്ച് വ​യ​നാ​ട് ജി​ല്ല​യെ പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ച്ച് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യപ്പെ​ട്ടു.
വി​ഷ​യം ര​ണ്ട് ത​വ​ണ അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യും ഒ​രു ത​വ​ണ സ​ബ്ബ്മി​ഷ​നാ​യും പ്ര​തി​പ​ക്ഷം അ​സം​ബ്ലി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല നി​ര​വ​ധി ത​വ​ണ​യാ​ണ് മു​ഖ്യ മ​ന്ത്രി​യെ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ​യും നേ​രി​ട്ടും ക​ത്ത് മു​ഖേ​നെ​യും അ​സം​ബ്ലി​ക്ക് അ​ക​ത്തും ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലും പ്ര​ശ്നം അ​വ​ത​രി​പ്പി​ച്ചി രു​ന്നു. വ​യ​നാ​ടി​ന്‍റെ വി​ഷ​യം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും മ​റ്റ് ചി​ല​യി​ട​ങ്ങ​ളി​ലും സ​മാ​ന​മാ​യ പ്ര​ശ്ന​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. താ​ലൂ​ക്ക് ത​ല​ത്തി​ലും സ്കൂ​ൾ ത​ല​ത്തി​ലും സീ​റ്റു​ക​ളു​ടെ പോ​രാ​യ്മ​ക​ൾ ഉ​ൾ​പ്പെ​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കു​വാ​ൻ ശ്ര​മി​ക്കു​മെ​ന്ന് മ​ന്ത്രി എം​എ​ൽ​എ​ക്ക് ഉ​റ​പ്പ് ന​ൽ​കി.