സാ​മൂ​ഹ്യ ഐ​ക്യ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണം: മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, October 17, 2021 12:33 AM IST
മാനന്തവാടി: സാ​മൂ​ഹ്യ ഐ​ക്യ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ - ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു.‌
സ​മ​ഗ്ര​വി​ക​സ​നം സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ലൂ​ടെ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ സാ​മൂ​ഹ്യ ഐ​ക്യ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ സ​ന്ദേ​ശ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 138 ല​ധി​കം കു​ട്ടി​ക​ൾ​ക്കാ​യി 32 ല​ക്ഷം രൂ​പ​യാ​ണ് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വി​ത​ര​ണം ചെ​യ്ത​ത്.
ച​ട​ങ്ങി​ൽ സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി കു​ട്ടി​ക​ൾ​ക്ക് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സെ​ടു​ത്തു. എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ളി​ച്ചം, നന്മയു​ടെ നാ​ളേക്കാ​യ് ഒ​രു കൈ​ത്തി​രി എ​ന്ന വി​ഷ​യ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ നി​യ​മ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ എ​സ്‌​സി /എ​സ്ടി സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം. ​ജോ​ഷി ക്ലാ​സെ​ടു​ത്തു.
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി. ​വാ​ണി​ദാ​സ്, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി, മാ​ന​ന്ത​വാ​ടി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ജി. ​പ്ര​മോ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മീ​നാ​ക്ഷി രാ​മ​ൻ, കെ. ​വി​ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. വി​ജോ​ൾ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​ക​ല്യാ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഗോ​ത്ര ജ​ന വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.