അ​ഴി​മ​തി: സം​ഘം പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്
Sunday, October 17, 2021 12:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ലോ​ട്ട​റി തൊ​ഴി​ലാ​ളി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘം പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്ക​ണം. ഭ​ര​ണ സ​മി​തി പി​രി​ച്ചു​വി​ട്ട് സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.
ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ അ​ഴി​മ​തി മൂ​ടി​വയ്ക്കു​ന്ന​തി​ന് സെ​ക്ര​ട്ട​റി​യെ മാ​ത്രം കു​റ്റ​ക്കാ​ര​നാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. സി​പി​എം ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​യു​ടെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
അ​ഡ്വ.​സ​തീ​ഷ് പൂ​തി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക്ക​റി​യ മ​ണ്ണി​ൽ, സ​ണ്ണി നെ​ടു​ങ്ക​ല്ലേ​ൽ, വ​ത്സ ജോ​സ്, ബാ​ബു പ​ഴു​പ്പ​ത്തൂ​ർ, കു​ന്ന​ത്ത് അ​ഷ്റ​ഫ്, കെ.​പി ഭു​വ​ന​ച​ന്ദ്ര​ൻ, ടി.​ടി ലൂ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.