ബ​ദ​ൽ റോ​ഡ്: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി
Saturday, October 16, 2021 1:24 AM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട്ടി​ലെ മു​ത്ത​ങ്ങ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത 766 ലെ ​യാ​ത്രാ നി​രോ​ധ​ന​ത്തി​ന് ബ​ദ​ലാ​യി നി​ർ​ദേശി​ക്ക​പ്പെ​ട്ട ക​ൽ​പ്പ​റ്റ - കു​ട്ട - മൈ​സൂ​ർ റോ​ഡ് ദേ​ശീ​യ​പാ​ത 766 ന് ​പ​ക​ര​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ൽ​പ്പ​റ്റ -ബ​ത്തേ​രി - പെ​രി​ക്ക​ല്ലൂ​ർ -മൈ​സൂ​ർ റോ​ഡ് ബ​ദ​ൽ പാ​ത​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ ക്ക് ​നി​വേ​ദ​നം ന​ൽ​കി.
ബൈ​ര​ക്കു​പ്പ​യി​ൽ കേ​വ​ലം ഒ​രു പാ​ലം മാ​ത്രം നി​ർ​മി​ച്ചാ​ൽ കേ​ര​ള -ക​ർ​ണാ​ട​ക യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ഈ ​പാ​ത​വ​ഴി സാ​ധി​ക്കു​മെ​ന്ന് റൂ​ട്ട് മാ​പ്പു​ക​ൾ വ​ച്ചു കൊ​ണ്ട് എം​എ​ൽ​എ യു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. നി​ർ​ദി​ഷ്ട ബ​ദ​ൽപാ​ത പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​നി​ധി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര, ഇ.​ടി. ബാ​ബു എ​ന്നി​വ​ർ​ക്കൊ​പ്പം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ സി.​ഡി. ബാ​ബു, ബെ​ന്നി മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.