നി​വേ​ദ​നം ന​ൽ​കി
Saturday, October 16, 2021 1:24 AM IST
പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ പെ​രി​ക്ക​ല്ലൂ​രി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഐ​സ്ആ​ർ​ടി​സി സം​ര​ക്ഷ​ണ സ​മി​തി ന​ൽ​കി​യ നി​വേ​ദ​നം ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് കൈ​മാ​റി.
മൂ​ന്നാ​റി​ൽ നി​ന്നും മ​ല​ബാ​ർ ഭാ​ഗ​ത്തേ​ക്ക് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് പ​ഠ​ന റി​പ്പോ​ർ​ട്ട് ത​യാ​റാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ട് പ്ര​ധാ​ന​പ്പെ​ട്ട ടൂ​റി​സം മേ​ഖ​ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​യ പു​തി​യ സ​ർ​വീ​സ് ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​വു​മാ​ണ്. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പെ​രി​ക്ക​ല്ലൂ​രി​ൽ നി​ന്നും ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു നി​വേ​ദ​നം ന​ൽ​കി​യ​ത്.