അ​ജ്ഞാ​തജീ​വി 30 മു​യ​ലു​ക​ളെ കൊ​ന്നു
Saturday, October 16, 2021 1:24 AM IST
ത​രു​വ​ണ: വീ​ട്ടു​മു​റ്റ​ത്തെ കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വ​ള​ർ​ത്തു​മു​യ​ലു​ക​ളെ അ​ജ്ഞാ​ത ജീ​വി കൊ​ന്നു​തി​ന്നു. ചെ​റു​ക​ര മാ​ഞ്ചേ​രി ഷി​ബു​വി​ന്‍റെ 30 വ​ള​ർ​ത്തു​മു​യ​ലു​ക​ളെ​യാ​ണ് അ​ജ്ഞാ​ത ജീ​വി അ​പാ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മു​യ​ലു​ക​ളെ കൂ​ടി​ന് പു​റ​ത്ത് കൊ​ന്നി​ട്ട നി​ല​യി​ലും പ​കു​തി തി​ന്ന നി​ല​യി​ലും ക​ണ്ടെ​ത്തി​യ​ത്. 60 മു​യ​ലു​ക​ളാ​ണ് കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.
പ​കു​തി​യി​ല​ധി​ക​വും പ​രി​ക്കേ​ൽ​ക്കു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. വ​നം വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ കാ​ട്ടു​പൂ​ച്ച വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ജീ​വി​യാ​യി​രി​ക്കാം കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. കൃ​ഷി​ക്കാ​ര​നാ​യ ബി​ജു​വി​ന്‍റെ വ​രു​മാ​ന​മാ​ർ​ഗം കൂ​ടി​യാ​യി​രു​ന്നു മു​യ​ൽ വ​ള​ർ​ത്ത​ൽ.