യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Saturday, October 16, 2021 1:24 AM IST
മാ​ന​ന്ത​വാ​ടി: പെ​ട്രോ​ൾ-ഡീ​സ​ൽ- പാ​ച​കവാ​ത​ക വി​ല ദി​നം​പ്ര​തി കു​ത്ത​നെ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും എ​യ​ർ ഇ​ന്ത്യ​യും ക​ൽ​ക്ക​രി പാ​ട​ങ്ങ​ളും സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ​ക്ക് തീ​റെ​ഴു​തി കൊ​ടു​ക്കു​ന്ന​തി​ലും നീ​തി​ക്കാ​യി സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക ജ​ന​ത​യെ വേ​ട്ട​യാ​ടു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ചു "​ഇ​ന്ത്യ വി​ൽപ്പന​യ്ക്ക്’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ ഇ​ന്ത്യ​യെ വി​റ്റുതി​ന്നു​ന്ന കേ​ന്ദ്രസ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സ​ദ​സും സം​ഘ​ടി​പ്പി​ച്ചു.
പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് തൃ​ശി​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സീ​സ് വാ​ളാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെഎസ്‌യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ശോ​ഭ് ചെ​റു​കു​ന്പം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷം​സീ​ർ അ​റ​ണ​പ്പ​റ, സു​ഹൈ​ർ, പ്രി​യേ​ഷ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.