കടുവയ്ക്കായി ഔ​ണ്ടി മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ തു​ട​ങ്ങി
Sunday, September 26, 2021 9:46 PM IST
ഗൂ​ഡ​ല്ലൂ​ർ: ദേ​വ​ർ​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ ദേ​വ​ൻ എ​സ്റ്റേ​റ്റി​ൽ ഭീ​തി​പ​ര​ത്തി​യ ക​ടു​വ ഔ​ണ്ടി മേ​ഖ​ല​യി​ൽ എ​ത്തി​യ​തോ​ടെ വ​ന​പാ​ല​ക​ർ ഈ ​മേ​ഖ​ല​യി​ൽ തി​ര​ച്ചി​ൽ തു​ട​ങ്ങി. മേ​ഫീ​ൽ​ഡി​ന​ടു​ത്ത ഔണ്ടി ബം​ഗ്ലാ​വ് മ​ട്ട​ത്തി​ൽ വ​ന​ത്തി​ൽ മേ​യു​ക​യാ​യി​രു​ന്ന പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. ദേ​വ​ൻ എ​സ്റ്റേ​റ്റി​ൽ ക​ടു​വ​യെ തേ​ടു​ന്ന​തി​നി​ടെ​യാ​ണ് കി​ലോ​മീ​റ്റ​റു​ക​ൾ അ​പ്പു​റ​ത്ത് വീ​ണ്ടും ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഈ ​മേ​ഖ​ല​യി​ലും കൂ​ടു​ക​ളും ക്യാ​മ​റ​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. വ​ന​മേ​ഖ​ല​യി​ൽ ഏ​റു​മാ​ടം സ്ഥാ​പി​ച്ച് മ​യ​ക്ക് വെ​ടി​വയ്​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രാ​യ അ​ശോ​ക​ൻ, സു​കു​മാ​ര​ൻ, രാ​ജേ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. എ​സ്ടി​എ​ഫ് സം​ഘ​വും 200 ഓ​ളം വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും ക​ടു​വ​യെ തേ​ടി വ​രു​ന്നു​ണ്ട്. ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ നോ​ട്ട​ത്തി​ലാ​ണ് ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത്.