ഊ​ട്ടി സ​സ്യോ​ദ്യാ​ന​ത്തി​ൽ പുഷ്പ പ്രദർശനത്തിന് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി
Sunday, September 26, 2021 1:28 AM IST
ഊ​ട്ടി: പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഊ​ട്ടി സ​സ്യോ​ദ്യാ​ന​ത്തി​ൽ പു​ഷ്പ പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. പൂ​തൊ​ട്ടി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ നി​ർ​വ​ഹി​ച്ചു. ക​ഴി​ഞ്ഞ മാ​സം 23നാ​ണ് നീ​ല​ഗി​രി​യി​ലെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഞ്ചു മാ​സ​ക്കാ​ലം സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. 2.4 ല​ക്ഷം പൂ​തൊ​ട്ടി​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
120 ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട വി​വി​ധ​യി​നം പൂ​ക്ക​ളു​ടെ ശേ​ഖ​ര​മാ​ണി​വി​ടെ​യു​ള്ള​ത്. പ​ന്ത്ര​ണ്ടാ​യി​രം പൂ​തൊ​ട്ടി​ക​ൾ ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 81,000 വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഊ​ട്ടി ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ സ​ന്ദ​ർ​ശി​ച്ച​ത്. കേ​ര​ള, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണി​ത്. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​തോ​ടെ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് പു​ത്ത​നു​ണ​ർ​വ് ല​ഭി​ച്ചി​ട്ടു​ണ്ട്.
ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ഊ​ട്ടി​യി​ൽ എ​ത്തു​ന്ന​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​ർ സ​മ​യ​മാ​ണ് സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് സ​ഞ്ചാ​രി​ക​ളെ അ​നു​വ​ദി​ക്കു​ന്ന​ത്. 20,000 റോ​സാ​പൂ തൈ​ക​ൾ വി​ൽ​പ്പ​ന​ക്കാ​യി ഇ​വി​ടെ വ​ച്ചി​ട്ടു​ണ്ട്. സൗ​ജ​ന്യ​നി​ര​ക്കി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​വ ല​ഭ്യ​മാ​കും.