സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ധ​ർ​ണ ന​ട​ത്തി
Saturday, September 25, 2021 12:58 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്തേ​രി ടെ​ല​ിഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
മി​നി​മം വേ​ത​നം 21000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, പെ​ൻ​ഷ​ൻ 1000 രൂ​പ​യാ​ക്കു​ക, റി​സ്ക് അ​ല​വ​ൻ​സ് 10000 രൂ​പ അ​നു​വ​ദി​ക്കു​ക, ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.
ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ട്ര​ഷ​റ​ർ ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ഫൗ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ട​ക്ക​ര അ​ബ്ദു​ള്ള, പി.​എം. മാ​യ, ഇ​ബ്രാ​ഹിം തൈ​ത്തൊ​ടി, സി.​എ. ഗോ​പി, സി.​എം. ശ്രീ​ജ, ഖ​ദീ​ജ വി​യ്യ​നാ​ട​ൻ, ബി​ൻ​സി, പി.​ജി. ധ​ന്യ, സു​ബൈ​ദ, വ​ന​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.