വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്: ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സം​ഘം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
Saturday, September 25, 2021 12:58 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ന്ദ​ശ​നം ന​ട​ത്തി​യ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വി​ദ​ഗ്ധ സം​ഘം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ അം​ഗം ഡോ.​പി. കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള മൂ​ന്നം​ഗ സം​ഘ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ത്.
അ​നു​കൂ​ല​മാ​യ റി​പ്പോ​ർ​ട്ടാ​ണ് സ​മ​ർ​പ്പി​ച്ച​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​നി വ​യ​നാ​ടി​ന്‍റെ പ്ര​തീ​ഷ.
സം​ഘം ത​ല​പ്പു​ഴ ബോ​യ്സ് ടൗ​ണി​ലെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഗ്ല​ണ്‍​ലെ​വ​ൻ എ​സ്റ്റേ​റ്റി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ സം​ഘം മ​ന​സി​ലാ​ക്കു​ക​യും അ​ത​നു​സ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടാ​ണ് മൂ​ന്നം​ഗ സം​ഘം ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ​മ​ർ​പ്പി​ച്ച​ത്. ഇ​നി സ​ർ​വ​കാ​ശാ​ല അ​ധി​കൃ​ത​ർ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച് അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് കൈ​മാ​റും.
കി​ഫ്ബി​യി​ൽ നി​ന്നും 300 കോ​ടി രൂ​പ​യാ​ണ് വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. ബോ​യ്സ് ടൗ​ണി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി വ​രി​ക​യു​മാ​ണ്. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല അ​നു​കൂ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും സ​ർ​ക്കാ​രു​ക​ൾ അ​നു​കൂ​ല തീ​രു​മാ​ന​വു​മെ​ടു​ത്താ​ൽ 2022-23 വ​ർ​ഷ​ത്തെ എം​ബി​ബി​എ​സ് അ​ഡ്മി​ഷ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും.