ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു: ദേ​വ​ർ​ഷോ​ല​യി​ൽ നാട്ടുകാർ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Saturday, September 25, 2021 12:56 AM IST
ഗൂ​ഡ​ല്ലൂ​ർ: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ദേ​വ​ർ​ഷോ​ല ടൗ​ണി​ൽ ഇ​ന്ത്യ​ൻ ബാ​ങ്കി​ന് മു​ന്പി​ൽ നാ​ട്ടു​കാ​ർ ഗൂ​ഡ​ല്ലൂ​ർ-​ബ​ത്തേ​രി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷം 3.30 ന് ​ആ​രം​ഭി​ച്ച ഉ​പ​രോ​ധ സ​മ​രം രാ​ത്രി 8.30 വ​രെ നീ​ണ്ടു നി​ന്നു. ഉ​പ​രോ​ധം കാ​ര​ണം റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് കു​ടു​ങ്ങി കി​ട​ന്നി​രു​ന്ന​ത്. ക​ടു​വ​യെ കൂ​ട് വെ​ച്ച് പി​ടി​ക്കു​ക, മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കു​ക, ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക്ക​ണ​ക്കി​ന് പേ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​വ​ര​മ​റി​ഞ്ഞ് ഗൂ​ഡ​ല്ലൂ​ർ ഡി​എ​ഫ്ഒ കൊ​മ്മു ഓം​കാ​രം, ഗൂ​ഡ​ല്ലൂ​ർ ആ​ർ​ഡി​ഒ ശ​ര​വ​ണ ക​ണ്ണ​ൻ, ത​ഹ​സി​ൽ​ദാ​ർ ശി​വ​കു​മാ​ർ, ഡി​വൈ​എ​സ്പി കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടാ​മെ​ന്ന ഉ​റ​പ്പി​നെ​തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ദേ​വ​ൻ സ്വ​ദേ​ശി ച​ന്ദ്ര​ൻ (50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ട് മാ​സം മു​ന്പാ​ണ് മു​തു​മ​ല പ​ഞ്ചാ​യ​ത്തി​ലെ ന​ഞ്ച​ന​കൊ​ല്ലി സ്വ​ദേ​ശി കു​ഞ്ഞി​കൃ​ഷ്ണ​ൻ (57) ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.
ര​ണ്ട് മാ​സ​ത്തി​നി​ടെ ര​ണ്ട് പേ​രു​ടെ ജീ​വ​നാ​ണ് ക​ടു​വ അ​പ​ഹ​രി​ച്ച​ത്. ആ​ക്ര​മ​ണ​കാ​രി​യാ​യ ന​ര​ഭോ​ജി ക​ടു​വ ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്.
ജ​ന​ങ്ങ​ളെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ക​ടു​വ പ​രാ​ക്ര​മം തു​ട​രു​ക​യാ​ണ്. ശ്രീ​മ​ധു​ര, ദേ​വ​ർ​ഷോ​ല, മു​തു​മ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ചു​റ്റി​ത്തി​രി​യു​ന്ന ക​ടു​വ ഇ​ട​ക്കി​ടെ താ​വ​ളം മാ​റ്റു​ക​യാ​ണ്. വ​നം​വ​കു​പ്പി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് സ​ഞ്ച​രി​ക്കു​ന്ന ക​ടു​വ റൂ​ട്ട് മാ​റ്റി സ​ഞ്ച​രി​ച്ചാ​ണ് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ച് കൊ​ണ്ട് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലും വ​ന്യ​ജീ​വി ശ​ല്യം കാ​ര​ണം പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ.